Share this Article
പാഴ് വസ്തുക്കള്‍ കൊണ്ട് തെയ്യക്കോല മാതൃക നിര്‍മ്മിച്ച് കൊച്ചു മിടുക്കൻ

The little genius made a model of theyyam kolam out of waste materials

പാഴ് വസ്തുക്കൾ കൊണ്ട്    തെയ്യക്കോല മാതൃക നിർമിക്കുകയാണ്  കാസറഗോഡ് പള്ളിക്കരയിലെ  എട്ടാം ക്ലാസുകാരൻ ആരോമൽ. കോവിഡ് കാലത്ത് വിനോദത്തിന് തുടങ്ങിയതാണ്   തെയ്യങ്ങളോടുള്ള  കൂട്ടുകൂടൽ.ആരോമലിന്റെ തനിമയാർന്ന  ചിത്രങ്ങൾക്കും ആവശ്യക്കാരും ഏറെയാണ്.

ഹോം ഷീറ്റിലാണ് തെയ്യങ്ങളുടെ പ്രാഥമിക രൂപം നിർമ്മിക്കുന്നത്.പിന്നീട് നൂലും മിട്ടായി കടലാസും കല്ലുമാലയും തുണിയുമൊക്കെ ഉപയോഗിച്ച് അണിയലങ്ങൾ ഒരുക്കും... ഫാബ്രിക് പെയിന്റിങ് ഉപയോഗിച്ച് വർണ്ണങ്ങളും ചാർത്തുന്നതോടെ മനസ്സിലെ തെയ്യം പിറവിയെടുക്കും.....

ക്ഷേത്രപാലകൻ, പൊട്ടൻ, ചാമുണ്ഡി, ഗുളികൻ വിഷ്ണുമൂർത്തി മുത്തപ്പൻ മുറ്റിലോട്ട് ഭഗവതി കണ്ടനാർ കേളൻ മുളവന്നൂർ ഭഗവതി എന്ന് വേണ്ട കർക്കിടക തെയ്യം അടക്കം  ഇരുപതോളം  ശില്പങ്ങൾ ഇപ്പോൾ ആരോമലിന്റെ ശേഖരത്തിൽ ഉണ്ട്.അച്ഛൻ പവിത്രനിൽ നിന്നാണ് ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്.

ആരോമലിന്റെ ശീലങ്ങൾ പിന്തുടർന്ന് മൂന്നാം ക്ലാസുകാരി അഞ്ജനയും ചിത്രരചന യിലേക്ക് ചുവടുവയ്ക്കുന്നുണ്ട് ഇരുവരും ചേർന്ന് നൂറോളം ചിത്രങ്ങൾ ഇതിനകം വരച്ചു.  വയനാട്കുലവന്റെ സന്തതസഹചാരിയായ കണ്ടനാർ കേളന്റെ ശില്പമുണ്ടാക്കുന്ന തിരക്കിലാണ് ഈ കുട്ടിക്കലാകാരൻ. അമ്മ സജിതയും, ചേച്ചി  റീനയും  പ്രോത്സാഹനവും സഹായങ്ങളുമായി കൂടെയുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories