കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ നാലു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. അന്വേഷണ കമ്മീഷന് ഇവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിന്‍വലിച്ചത്. ജൂലൈ ഒന്നിന് കോളേജ് പ്രിന്‍സിപ്പലിനെ മര്‍ദിച്ച സംഭവത്തിലായിരുന്നു നാല് പേരെയും സസ്‌പെന്റ ചെയ്തിരുന്നത്.