Share this Article
കുന്നംകുളം ചൊവ്വന്നൂർ ഗുഹക്ക് സമീപത്തെ ബസ്റ്റോപ്പ് അജ്ഞാത വാഹനമിടിച്ച് തകർന്നു
 bus stop near the Chowvannoor

കുന്നംകുളം ചൊവ്വന്നൂർ ഗുഹക്ക് സമീപത്തെ ബസ്റ്റോപ്പ് അജ്ഞാത വാഹനമിടിച്ച് തകർന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.. അപകടസമയത്ത് ബസ്റ്റോപ്പിൽ ആരുമില്ലാത്തതിനാൽ വൻ  ദുരന്തം ഒഴിവായി. ഞായറാഴ്ച  വൈകിട്ട് ആയിരുന്നു സംഭവം. 

ഇടിയുടെ ആഘാതത്തിൽ ബസ്റ്റോപ്പ് പൂർണമായും തകർന്നു. തൂണുകൾ തകർന്ന ബസ്റ്റോപ്പിന്റെ മേൽക്കൂര നിലം പതിച്ച നിലയിലാണ്. നിരവധി ആളുകളാണ് ഇവിടെ ബസ്സു കാത്തു നിൽക്കുന്നത്. പ്രദേശവാസികളിൽ ചിലർ വിശ്രമത്തിനായും ബസ്റ്റോപ്പ് ഉപയോഗിക്കാറുണ്ട്.

ഞായറാഴ്ച ആയതിനാൽ അപകട സമയത്ത് ആരും തന്നെ ബസ്റ്റോപ്പിൽ ഇല്ലാതിരുന്നത്  ദുരന്തം ഒഴിവാക്കി. അപകടവിവരമറിഞ്ഞ് കുന്നംകുളം അഗ്നി രക്ഷാസേനാസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനയിൽ ബസ്റ്റോപ്പിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories