Share this Article
8 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
Defendant

ചാവക്കാട് കടപ്പുറം ഭാഗത്ത് ജാറത്തിന്റെ മേൽനോട്ടക്കാരനായിരിക്കെ പ്രായപൂർത്തിയാകാത്ത 8 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചാവക്കാട് കടപ്പുറം പുതിയങ്ങാടി പണ്ടാരി അബ്ദുൽ ലത്തീഫിനെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഒളിവിലായിരുന്ന പ്രതി കേരളത്തിലെ വിവിധ ദർഗ്ഗകൾ ചുറ്റി സഞ്ചരിച്ച് നടക്കുകയായിരുന്നു.  ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ  14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്ടർമാരായ കെ.വി വിജിത്ത്, പി.എസ് അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ ഹംദ്, അനീഷ് വി ദാസ്, സുബീഷ്, രജനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories