തൃശ്ശൂർ മണ്ണുത്തിയിൽ എക്സൈസിന്റെ വൻസ്പിരിറ്റ് വേട്ട.. പിക്കപ്പ് വാനിൽ മുന്തിരി പെട്ടികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ 2,600 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത് .. സംഭവത്തിൽ രണ്ടുപേർ പിടിയിലായി.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. എക്സൈസിന്റെ കമ്മീഷണർ സ്കോഡും, തൃശൂർ റേഞ്ചും സംയുക്തമായി ഇന്ന് പുലർച്ചെ മണ്ണുത്തി ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്പിരിറ്റ് പിടികൂടിയത്.. 79 കന്നാസുകളിൽ ആയിട്ടാണ് 2,600 ലിറ്റർ സ്പിരിറ്റ് കടത്തിയത്. സംഭവത്തിൽ പാലക്കാട് സ്വദേശി ഹരി പഴുവിൽ സ്വദേശി പ്രദീപ് എന്നിവർ പിടിയിലായി.
ബാംഗ്ലൂരിൽ നിന്ന് മുന്തിരി കച്ചവടത്തിന്റെ മറവിൽ കൊണ്ടുവന്ന സ്പിരിറ്റ് ആണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശിക്ക് കൈമാറാൻ ലക്ഷ്യം വെച്ചായിരുന്നു പ്രതികൾ സ്പിരിറ്റ് കൊണ്ടുവന്നത്. ഇതിനിടെയാണ് എക്സൈസ് പിടികൂടിയത്.അതേസമയം സ്പിരിറ്റ് വാങ്ങാൻ എത്തിയ ആൾ എക്സൈസിനെ വെട്ടിച്ച് വാഹനത്തിൽ രക്ഷപ്പെട്ടു. ഇയാൾക്കായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എവിടെനിന്നാണ് ഇത്രയും വലിയ അളവിൽ സ്പിരിറ്റ് കൊണ്ടുവന്നത്, എന്തിനാണ് സ്പിരിറ്റ് കൊണ്ടുവന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും എക്സൈസ് അന്വേഷിക്കും.