Share this Article
Union Budget
മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ പിടിയില്‍
Maoist leader C.P. Moiteen is under arrest

മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ പിടിയില്‍.ആലപ്പുഴയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് മൊയ്തിനെ അറസ്റ്റ് ചെയ്തത്. ബസില്‍ സഞ്ചരിക്കവേ ഇന്നലെ രാത്രിയോടെ മൊയ്തീന്‍ പിടിയിലായത്.

കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ്. പൊലീസ് തിരിച്ചറിയില്‍ നോട്ടിസ് പുറത്തിറക്കിയിരുന്നു. 2019 ല്‍ ലക്കിടിയില്‍ റിസോര്‍ട്ടിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്തീന്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories