Share this Article
പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്റെ മകൻ നൂറാടി പാലത്തിനടിയില്‍ മരിച്ചനിലയിൽ
വെബ് ടീം
posted on 20-11-2024
1 min read
PALOLI MUNEER

മലപ്പുറം: മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദൂട്ടിയുടെ മകന്‍ പാലോളി മുനീറിനെ(52)നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 

അതേ സമയം മുനീറിന് മാനസികാരോഗ്യ ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടില്ല.

അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.ഐ അജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്മോര്‍ട്ടത്തിനയക്കുമെന്നു പോലീസ് പറഞ്ഞു.പാലത്തില്‍നിന്ന് സ്വയം എടുത്തുചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവര്‍ പൊലീസിനു നല്‍കിയ മൊഴി. 

രണ്ടുമക്കളുണ്ട്. മകന്‍ മുഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍: മുഹമ്മന് ഷഹാന. മകന്‍ ഇന്നു വൈകിട്ടോടെ വീട്ടിലെത്തും. മറ്റു നടപടികള്‍ക്കു ശേഷം മൃതദേഹം കോങ്കയം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories