Share this Article
Union Budget
അച്ചാറിൽ ചത്ത പല്ലി; പരാതി, പ്രതിഷേധിച്ച് ഡിജിറ്റൽ സർവകലാശാല വിദ്യാർഥികൾ
വെബ് ടീം
posted on 10-11-2024
1 min read
DEAD LIZARD

തിരുവനന്തപുരം: ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഡിജിറ്റൽ സർവകലാശാലയുടെ  ഹോസ്റ്റൽ മെസ്സിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു

 പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ മം​ഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്. ഹോസ്റ്റലിൽ 300ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories