Share this Article
image
പൊളിച്ച് പണിയാനുള്ള ഫണ്ടില്ല; അറ്റകുറ്റപ്പണി നടത്തും;എറണാകുളം KSRTC ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ നേരിൽകണ്ട് മന്ത്രി കെ ബി ഗണേഷ് കുമാർ
വെബ് ടീം
posted on 22-06-2024
1 min read
no-funds-to-rebuild-ernakulam-ksrtc-bus-stand-minister-kb-ganesh-kumar

കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡ് പൊളിച്ച് പണിയാനുള്ള ഫണ്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. നിലവിലെ ബസ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ടിജെ വിനോദ് കുമാർ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് എത്തിയത്. കെഎസ്ആർടിസിക്കായി സർക്കാർ നൽകിയ സ്ഥലം ചതുപ്പ് നിലമാണ്. ഇവിടെ പണി ആരംഭിച്ചാൽ കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുതിയ ബസ്റ്റാൻഡ് പണിയാനുള്ള ഫണ്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.നിലവിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പഠിക്കാൻ ഐഐടി സംഘത്തെ നിയോഗിക്കും. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണി നടത്തി കെട്ടിടം നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ഹൈബി ഈഡൻ എംപി, ടിജെ വിനോദ് കുമാർ എംഎൽഎ എന്നിവർക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories