Share this Article
പമ്പാവാലിയിൽ തീർത്ഥാടകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; 3 പേർക്ക് പരിക്കേറ്റു
Car Crashes Into Pilgrims at Pamba Valley

പത്തനംതിട്ട പമ്പാവാലിയിൽ വഴിയരികിൽ നിന്ന തീർത്ഥാടകർക്കിടയിലേക്ക്  കാർ പാഞ്ഞുകയറി. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. തമിഴ്നാട് താത്തുങ്കൽ  സ്വദേശികളായ ശരവണൻ, ശങ്കർ, സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്.  സുരേഷിൻ്റെ നില ഗുരുതരമാണ്.

പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർത്ഥാടകർക്ക് ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു . പരിക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories