കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ(39) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത്. കണ്ണൂര്‍ എസ്പി ഓഫീസിനു സമീപത്തുവെച്ചാണ് സംഭവം. മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ മാര്‍ക്കറ്റില്‍ ലോഡ് ഇറക്കാനായെത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തിൽ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടർന്ന് ഓടിയ ജിന്റോ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ജിന്റോയ്ക്ക് ലോറിയിൽ വച്ചാണ് വെട്ടേറ്റതെന്നു എസ് പി ടി കെ രത്‌നകുമാർ പറഞ്ഞു. കാലിനാണ് വെട്ടേറ്റതെന്നും എസ് പി പറഞ്ഞു.