തൃശൂർ അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവ് സ്വദേശി സുഗതന്റെ മകൾ 15 വയസ്സുള്ള അനുപമയാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സ്വന്തം വീട്ടിൽ വച്ചാണ് അനുപമ ആത്മഹത്യാ ശ്രമം നടത്തിയത്.
വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി അനുപമ വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നപ്പോളാണ് അനുപമയെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ച് ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അനുപമ ഇന്ന് ഉച്ച തിരിഞ്ഞാണ് മരിച്ചത്