Share this Article
Union Budget
തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Thiruvananthapuram Maryanadu fisherman dies after boat capsizes

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്. രാവിലെ ആറുമണിക്കാണ് സംഭവം. അലോഷ്യസ് ഉൾപ്പെടെ 6 പേർ വള്ളത്തിൽ ഉണ്ടായിരുന്നു.

കരയിൽ നിന്നും അധികം ദൂരത്തല്ലാത്ത ഇടത്ത് വെച്ച് ഉണ്ടായ ഉയർന്ന തിരമാലയിൽ വള്ളം മറിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ നീന്തി കയറി, അവശനായ അലോഷ്യസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories