ആലപ്പുഴ തഴവ ഗ്രാമപഞ്ചായത്തിലെ തഴവയല്‍ തോട്ടില്‍ മലിന്യം നിറഞ്ഞതോടെ നീരൊഴുക്ക് തടസ്സപ്പെട്ടു. കുളവാഴയും പായലും പ്ലാസ്റ്റിക് വസ്തുക്കളും നിറഞ്ഞ് തോട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്.
തഴവ ഗ്രാമപഞ്ചായത്തിലെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്ന തോടാണ് തഴവയല്‍ തോട്. തോട് മുഴുവന്‍ കുളവാഴയും പായലും പ്ലാസ്റ്റിക് മലിന്യങ്ങളും നിറഞ്ഞതോടെ തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.
കുറച്ച് വര്‍ഷങ്ങക്ക് മുമ്പാണ് ഇതിന്റെ മധ്യഭാഗത്തായി മങ്ങാട്ട് കിഴക്കേ പുറത്തുള്ള ചിറയില്‍ തഴവ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ചിറക്ക് സംരക്ഷണഭിത്തി കെട്ടിയിത്. ഇപ്പോള്‍ ചിറയും തോടുമെല്ലാം കുളവാഴ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
അറവുമാലിന്യങ്ങളും തോട്ടിലേക്ക് തള്ളുന്നുണ്ട്. തെരുവ് വിളക്കുപോലും ഇല്ലാത്ത തോടിന് സമീപത്ത് രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
തോട് സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ പദ്ധതികളും വാക്കുകളില്‍ മാത്രം ഒതുങ്ങിയെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനാല്‍ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യതയും കൂടുതലാണ്.
തോട്ടിലെ നലിന്യങ്ങള്‍ നീക്കം ചെയ്ത് തോട് മാലിന്യ മുക്തമാക്കാനുള്ള അടിയന്തര നടപടികള്‍ അധികൃതകര്‍ സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.