കല്ലുംപുറത്ത് പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. കൊമ്പൻ വേണാട്ടു മറ്റം ഗോപാലൻ കുട്ടിയാണ് ഇടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12 കാലോടെ ആയിരുന്നു സംഭവം. കല്ലുംപുറം പള്ളി പരിസരത്ത് നിന്ന് ഹൈവേയിലേക്ക് കയറി ചെഗുവേര റോഡ് വഴി ഉൾപ്രദേശത്തേക്ക് പോയി കോത്തോളിക്കുന്ന് എന്ന സ്ഥലത്താണ് ആനയുള്ളത്. ഇതുവരെയും ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല.