Share this Article
image
പൂവച്ചല്‍ പഞ്ചായത്തിലെ അനധികൃത പന്നി ഫാമുകള്‍ പൂട്ടും
Illegal pig farms in Poovachal panchayat will be closed

തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ അനധികൃത പന്നി ഫാമുകൾ പൂട്ടും. പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.

കട്ടയ്ക്കോട്, വില്ലിടുംപാറ, കരിയംകോട്, പാറാംകുഴി, കാപ്പിക്കാട്, ചെറുകോട്, കാരോട് എന്നിവിടങ്ങളിൽ  പ്രവർത്തിച്ചു വരുന്ന 30 ഓളം പന്നിഫാമുകൾ അടക്കം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഫാമുകൾ അടച്ച് പൂട്ടാനാണ് തീരുമാനം.

ലൈസൻസില്ലാതെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഫാമുകളാണിത്. ഫാമിൽ നിന്നുള്ള ദുർഗന്ധം കാരണം പൊറുതിമുട്ടിയതോടെയാണ് നാട്ടുകാർ പരാതിയുമായി പഞ്ചായത്തിൽ എത്തിയത്.പഞ്ചായത്ത്  സെക്രട്ടറി ഫാമുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയെങ്കിലും ഉടമകൾ തയാറായിട്ടില്ല.

ഇതോടെ നാട്ടുകാർ പഞ്ചയാത്ത് ഓഫീസിനു മുന്നിൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.ഇതിനിടെ രണ്ടു തവണ സർവ്വക്ഷിയോഗം കാട്ടാക്കട ഡിവൈ എസ്പി ഓഫീസിലും പഞ്ചയത്തിലും വിളിച്ചു ചേർത്തു. എന്നാൽ ഈ യോഗങ്ങൾ തീരുമാനമാകാതെ പിരിഞ്ഞു.പന്നിഫാമിലെ ഉടമകൾ ഒന്നിനും തയാറായില്ല. പൊലീസ് വിളിച്ച യോഗത്തിൽ  സമരസമിതി പ്രസിഡന്റിനെ ഫാം ഉടമകൾ കയ്യേറ്റം ചെയ്തു.

തുടർന്ന് ഫാം ഉടമകളും പഞ്ചായത്തിന് മുന്നിൽ സമരമാരംഭിച്ചു. ഫാം ഉടമകളുടെ സമരപന്തൽ പൊലീസ് അഴിച്ച് മാറ്റിയത് നേരിയസംഘർഷത്തിനിടയാക്കിയിരുന്നു.തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന സർവ്വ കക്ഷി യോഗത്തിലാണ് ഫാമുകൾ അടച്ച് പൂട്ടാൻ തീരുമാനമായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories