Share this Article
ഒന്നര മാസം പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ കുത്തിയൊലിക്കുന്ന തോടിന് മുകളിലൂടെ മറുകരയെത്തിച്ച് പെരിങ്ങോം അഗ്നിരക്ഷ സേന; VIDEO
വെബ് ടീം
posted on 18-07-2024
1 min read
PERINGOM FIRE FORCE ACT SAVES FAMILIES INCLUDING INFANT

കണ്ണൂർ: കനത്ത മഴയെ തുടർന്ന്  കുത്തിയൊലിക്കുന്ന കാര്യങ്കോട് പുഴയിലേക്ക് ചേരുന്ന വലിയ തോടിന് മുകളിലൂടെ ഒന്നര മാസം പ്രായമായകുഞ്ഞിനെ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ  മറുകരയെത്തിച്ച് പെരിങ്ങോം അഗ്നിരക്ഷ സേന. ചെറുപുഴ കോഴിച്ചാല്‍ ഐഎച്ച്ഡിപി പ്രദേശത്ത് മരപ്പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെയാണ് മറുകരയിൽ എത്തിച്ച് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 

പാലം പുനര്‍നിര്‍മിച്ചാണ് പെരിങ്ങോം അഗ്നിരക്ഷ സേന ഒന്നര മാസമായ കുഞ്ഞിനെ  ഉള്‍പ്പെടെ മറുകരയെത്തിച്ചത്. 

കാര്യങ്കോട് പുഴയിലേക്ക് ചേരുന്ന വലിയ തോടിന് കുറുകെയുള്ള മരപ്പാലം വ്യാഴാഴ്ച ഉച്ചയോടെയാണ് ശക്തമായ മലവെളളപ്പാച്ചിലില്‍ തകര്‍ന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories