Share this Article
മുറി മുഴുവൻ മഞ്ഞ് നിറഞ്ഞതു പോലെ; സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോർന്നു, വൻ ദുരന്തം ഒഴിവായി
വെബ് ടീം
posted on 16-07-2024
1 min read
gas-leaked-while-fitting-the-cylinder-and-a-major-disaster-was-averted

പത്തനംതിട്ട : ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്ന് അപകടം. പത്തനംതിട്ട വാഴമുട്ടത്ത് ആണ് സംഭവം. ചോർച്ചയുണ്ടായ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പുതിയ സിലിണ്ടർ ഘടിപ്പിച്ച് ഗ്യാസ് അടുപ്പ് കത്തിക്കാൻ തുടങ്ങുമ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

തൊട്ടടുത്ത അടുപ്പിൽ ഭക്ഷണം പാകം ചെയ്യാൻ തീ കത്തിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് പൊട്ടിത്തെറി. പിന്നാലെ വീട് പുക കൊണ്ട് നിറഞ്ഞു. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞു.മുറി മുഴുവൻ മഞ്ഞ് നിറഞ്ഞതു പോലെയാണ് തോന്നിയതെന്നാണ് വീട്ടുകാർ പറഞ്ഞത്.

സമയോചിതമായ ഈ പ്രവർത്തി കുടുംബത്തെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories