Share this Article
റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് യുവതി മരിച്ചു
Pedestrian Killed in Mini Lorry Accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് യുവതി മരിച്ചു. മേലാറ്റൂര്‍ സ്വദേശിനിയായ ഹേമലതയാണ് മരിച്ചത്. പാണ്ടിക്കാട് മഞ്ചേരി റോഡിലെ സ്വകാര്യ ആശുപത്രിക്ക് മുന്‍ വശത്താണ് അപകടം.

ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി ആശുപത്രിയിലേക്ക് റോഡ് മുറിച്ച് കടക്കവേയാണ് ഹേമലതയെയും ബന്ധുവായ സിന്ധു മോളെയും ലോറി ഇടിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം പാണ്ടിക്കാട്ടെ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഹേമലതയെ രക്ഷിക്കാനായില്ല. ഗുരുതരമായ പരിക്കേറ്റ സിന്ധു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories