Share this Article
image
പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി; എസ്.ഐക്കും ഡ്രൈവർക്കും പരിക്ക്
വെബ് ടീം
posted on 20-06-2024
1 min read
kerala-police-jeep-accident

പാലക്കാട്: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്.ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ശ്രീകൃഷ്ണപുരം എസ്.ഐ കെ.ശിവദാസൻ, ഡ്രൈവർ എസ്.സി.പി.ഒ ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്.

ആര്യമ്പാവിൽ നായാടി പാറയിലാണ് അപകടം. നാട്ടുകൽ സ്റ്റേഷനിൽ പോയി മടങ്ങിവരുമ്പോഴാണ് ജീപ്പ് അപകടത്തിൽപെട്ടത്.

രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരിച്ചുവരുന്ന വഴിയായിരുന്നു അപകടം.റോഡിൽ കിടന്ന മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെ സമീപത്തെ കടയിലേക്ക് നിയന്ത്രണം വിട്ട് കയറുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ജീപ്പിൻ്റെയും കടയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories