കൂർക്ക കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് തൃശൂർ ജില്ലയിലെ വരവൂർ ഗ്രാമം. വരവൂർ ഗോൾഡ് എന്ന പേരുള്ള വരവൂർ കൂർക്ക വിദേശത്തേക്ക് വിദേശരാജ്യങ്ങളിലേക്ക് വരെയാണ് കയറ്റി പോകുന്നത്. മണ്ണിന്റെ സവിശേഷതയും ജൈവകൃഷിരീതിയുമാണ് വരവൂർ കൂർക്കയുടെ പ്രത്യേകത.
വരവൂർ പഞ്ചായത്ത് കുടുംബശ്രീയിലെ 5 അംഗങ്ങൾ അടങ്ങുന്ന 27 ജെ എൽ ജി ഗ്രൂപ്പുകളാണ് പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി 66 ഏക്കറിൽ കൂർക്ക കൃഷി ചെയ്യുന്നത്.
കൃഷിക്ക് പ്രോത്സാഹനമായി ഏരിയ ഇൻസെന്റീവും, കാർഷിക വായ്പകളും കുടുംബശ്രീ വഴി ലഭ്യമാക്കുന്നുണ്ട്. നാല് ശതമാനം മാത്രം പലിശയ്ക്കാണ് വായ്പ നൽകുന്നത്. ഒപ്പം പലിശയിൽ സബ്‌സിഡി യും നൽകുന്നു.
ഗ്രാമ പഞ്ചായത്ത്, കൃഷി വകുപ്പ്, കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ സഹായത്തോടെയാണ് കുടുംബശ്രീ കൃഷി ഇറക്കിയത്. ഇടവിളയായി ചെയ്യുന്ന വിരിപ്പ് കൃഷിക്ക് പകരമായാണ് കൂർക്ക കൃഷി. ചെയ്തത്.
സാധാരണ വൃശ്ചിക മാസത്തിലാണ് നാട്ടിൻ പുറങ്ങളിൽ കൂർക്ക കൃഷി വിളവെടുപ്പ് തുടങ്ങുക. എന്നാൽ വരവൂർ കൂർക്ക വിളവെടുപ്പും കഴിഞ്ഞു വിപണിയിലെത്തി.കേരളത്തിലെ വിവിധ മാർക്കറ്റുകളിലേക്കാണ് സീസണിൽ പ്രധാനമായും കൂർക്ക കയറ്റിപ്പോകുന്നത്.
സീസണിൽ 5 മുതൽ 10 ലോഡ് വരെ കയറ്റുമതിയുണ്ട്. കൂടാതെ വിദേശത്തേക്കു വരെ വരവൂർ ഗോൾഡ് കയറ്റുമതി ചെയ്യുന്നുണ്ട്.
തുടക്കത്തിൽ കിലോയ്ക്ക് 100 രൂപ ലഭിച്ചിരുന്ന കൂർക്ക വ്യാപകമായി വിളവെടുപ്പ് ആരംഭിച്ചതോടെ 65 രൂപയായി. കഴിഞ്ഞ വർഷം 25 ലക്ഷം രൂപയുടെ കൂർക്കയാണ് വരവൂരിൽ നിന്നും വിറ്റഴിച്ചത്.