Share this Article
image
മദ്യപിച്ച് ഹോട്ടലിൽ ബഹളം ഉണ്ടാക്കിയ ഗ്രേഡ് എസ് ഐക്കെതിരെ നടപടി
Action taken against grade SI who caused noise in hotel due to drunkenness

കോഴിക്കോട് ബാലുശ്ശേരിയിൽ  മദ്യപിച്ച് ഹോട്ടലിൽ ബഹളം ഉണ്ടാക്കിയ  ഗ്രേഡ് എസ് ഐക്കെതിരെ  വകുപ്പുതല നടപടി. എസ് ഐ എ രാധാകൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോഴിക്കോട് റൂറൽ എസ്പിയുടെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്.  ബുധനാഴ്ച രാത്രിയാണ് രാധാകൃഷ്ണൻ ബാലുശ്ശേരിയിലെ ഹോട്ടലിൽ എത്തി  മധ്യ ലഹരിയിൽ ബഹളം ഉണ്ടാക്കുകയും ജീവനക്കാർക്ക് എതിരെ അസഭ്യവർഷം നടത്തുകയും ചെയ്തത്.  തുടർന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം ഹോട്ടലുടമ ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. ഭീഷണിപ്പെടുത്തൽ  മദ്യപിച്ച് ബഹളം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത്  ഇയാൾക്കെതിരെ മുന്നേ തന്നെ  ബാലുശ്ശേരി പോലീസ്  കേസെടുത്തിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories