തൃശ്ശൂർ വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടുത്തം.. പമ്പിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ മലിനജലത്തിനാണ് തീ പിടിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. മലിന ജലത്തിൽ ഇന്ധനം കലർന്നിരുന്നതാണ് തീപിടുത്തത്തിന് കാരണമായി പറയുന്നത്. .
പമ്പിന് പുറത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പുറത്തേക്ക് ഒഴുകിയ മലിന ജലത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. തീ പടർന്നതോടെ പമ്പ് ജീവനക്കാർ തീ അണ യ്ക്കാനുള്ള ശ്രമം നടത്തി. ടാങ്കുകളിൽ നിന്നുള്ള വാൽവുകളും ഓഫ് ചെയ്തു..ഇത് വലിയ അപകടം ഒഴിവാക്കി..
ഉടൻ പോലീസും മൂന്ന് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരും പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നു ഏറെ നേരം നടത്തിയ പരിശ്രമത്തിലുടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തം മൂലം ഷോർണൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു..അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.