Share this Article
പ്രസവ സമയത്ത് അപസ്മാരം,യുവതി മരിച്ചു; കുഞ്ഞ് നിരീക്ഷണത്തിൽ
വെബ് ടീം
posted on 11-09-2024
1 min read
NANCY

കോഴിക്കോട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നീരീക്ഷണത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഇന്നലെ രാവിലെ പ്രസവ സമയത്ത് യുവതിക്ക് അപസ്മാരം ഉണ്ടായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ: ചന്ദ്രൻ. അമ്മ: റീന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories