ആലപ്പുഴയില്‍ വാതില്‍ കുത്തിതുറന്ന് വീടുകളില്‍ മോഷണം നടത്തിവന്നിരുന്ന പ്രതി അറസ്റ്റില്‍. മാവേലിക്കര സ്വദേശി അരുണ്‍ സോമന്‍ ആണ് അറസ്റ്റിലായത്.
പല്ലാരിമംഗലം,വാത്തികുളം, ഓലകെട്ടിയമ്പലം, പോനകം, ഉമ്പര്‍നാട് പ്രദേശങ്ങളില്‍ ആയിരുന്നു പ്രതി മോഷണം നടത്തി വന്നിരുന്നത്. രാത്രി കാലങ്ങളില്‍ മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍ പതിച്ചാണ് പ്രതി മോഷണം നടത്തിയിരുന്നത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.