Share this Article
മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം
വെബ് ടീം
posted on 19-09-2024
1 min read
alappuzha accident

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ്‌സജീവപ്രവര്‍ത്തകനായിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി.മകളുടെ മകളുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലും, സത്താര്‍ഹാജിയുടെ മൃതദേഹം പരുമല ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് ഉളളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട നല്‍കി. വൈകീട്ട് നാലുമണിക്ക് കാഞ്ഞിരപ്പുഴപള്ളിക്കുറ്റി ജമാഅത്ത് പള്ളിയില്‍ ഖബറടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories