Share this Article
പട്ടിണിയിലാണ്, വൃത്തിയില്ല, ഒരു മുറിക്കുള്ളില്‍ 15,16 പേരും, കൂടാതെ എലി ശല്യവും;ഹോസ്റ്റലിൽ ദുരിതം
hostel

ഇടുക്കി മെഡിക്കൽ കോളെജ് നേഴ്സിംഗ് ഹോസ്റ്റലിനുള്ളിൽ ദുരിതക്കയത്തിൽ മുങ്ങിയ ഒരു കൂട്ടം പെൺകുട്ടികൾ. തീർത്തും മോശമായ ഭക്ഷണവും താമസിക്കാൻ ഇടവുമില്ലാത്ത അവസ്ഥ.ഒരു മുറിക്കുള്ളിൽ 18 ഉം 20 കുട്ടികൾ തിങ്ങിപ്പാർക്കേണ്ട ഗതികേടും. പരാതിപ്പെടുമ്പോൾ ഇറങ്ങിപ്പോകാൻ മാനേജ്മെൻ്റ് ഭീഷണിപ്പെടുത്തുന്നു  എന്നുമാണ് കുട്ടികളുടെ പരാതി.

അഡ്മിഷന്‍ സമയത്ത് വാഗ്ദനങ്ങള്‍ അനവതിയായിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. ഓരോ ദിവസം കഴിയുന്തോറും സ്ഥിതി വഷളാവുകയാണ്.കഴിഞ്ഞ വര്‍ഷമാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് കോഴ്‌സ് ആരംഭിച്ചത്.സ്വന്തമായി ഹോസറ്റല്‍ കെട്ടിടം ഇല്ലാത്തതിനാല്‍ വിദ്യാധിരാജ സ്‌ക്കൂളിന്റെ കെട്ടിടം ലേഡീസ് ഹോസ്റ്റലാക്കി മാറ്റിയത്. നടത്തിപ്പ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റും.

രണ്ട് ബാച്ചുകളില്‍ നിന്നായി 120 കുട്ടികള്‍പഠിക്കുന്നുണ്ട്. ഇതില്‍ 95 കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. 5500 രൂപ വീതം മാസം നല്‍കിയിരുന്നു എങ്കിലും ഇതിനുതകുന്ന ക്രമീകരണങ്ങളൊന്നും ഇവിടെ അധികൃതര്‍ ഒരുക്കിയിട്ടില്ലലെന്നാണ് കുട്ടികളുടെ പരാതി .

5500 രൂപയില്‍ ഒരു വിഹിതം ഭക്ഷണത്തിനാണ്. ലഭിക്കുന്നതോ ഗണനിലവാരം ഏതുമില്ലാത്ത ഭക്ഷണം.പല ദിവസങ്ങളിലും പട്ടിണി കിടക്കേണ്ട അവസ്ഥയിലാണെന്ന് കുട്ടികൾ പറയുന്നു 

മുറിക്കുള്ളില്‍ ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതായതോടെ നല്‍കുന്ന തുക വിദ്യാര്‍ഥികള്‍ കുറച്ചു. അതിന്റെ വൈരാഗ്യം മാനേജ്‌മെന്റ് ഭക്ഷണം കുറച്ച് തീര്‍ത്തു. കൂടാതെ ഡിസംബര്‍ 31 ന് ഹോസ്റ്റല്‍ ഒഴിയണമെന്ന നിര്‍ദ്ദേശവും.

എന്നാല്‍ മാനേജ്‌മെന്റിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും തീരുമാനം.പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരവുമായി രംഗത്തെത്തുമെന്ന് മുന്നറിയിപ്പും വിദ്യാര്‍ത്ഥിനികള്‍ നല്‍കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories