Share this Article
Union Budget
കൊല്ലം കടയ്ക്കലില്‍ 52കാരനെ വീടിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി
A 52-year-old man was found dead in front of his house in Kollam Kadakkal

കൊല്ലം കടയ്ക്കലില്‍  52കാരനെ വീടിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറുപുറംകുന്നില്‍ ബൈജു ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയില്‍ കൂടുതല്‍ പഴക്കമുണ്ട്. കൂലിപ്പണിക്കാരനായ ബൈജു വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഒരാഴ്ചയായിഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജ്യേഷ്ഠനായ ബിജു വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ഒരു കൈ വേര്‍പെട്ട നിലയിലാണ്. കടയ്ക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories