Share this Article
ഷിംലയില്‍ മരിച്ച സൈനികന്‍ ആദര്‍ശിന്റെ മൃതദേഹം രാമനാട്ടുകരയില്‍ എത്തിച്ചു
The body of the soldier who died in Shimla was brought to Ramanatukara

ഷിംലയിൽ കൃത്യനിർവഹണത്തിനിടെ അപകടത്തിൽ മരിച്ച സൈനികൻ കോഴിക്കോട് ചുങ്കത്തെ പി.ആദർശിൻ്റെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. രാമനാട്ടുകര ഫ്ലൈ ഓവറിന് സമീപത്ത് നിന്നും വിലാപയാത്രയായി എത്തിച്ച മൃതദേഹം  ഖാദിസിയ്യ സ്കൂളിൽ പൊതുദർശനത്തിന് വെച്ചു.

ഇന്ത്യൻ സൈന്യം ആദരസൂചകമായി ഗാർഡ് ഓഫ് ഓണർ നൽകി. രാവിലെ പത്ത് മണികഴിഞ്ഞ് കുന്നത്തുമോട്ടയിലെ വിട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും. ഇക്കഴിഞ്ഞ മെയ് 10 ന്  ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിലാണ് ആദർശ് കൊല്ലപ്പെട്ടത്.

ഷിംലയിലെ സൈനിക ക്യാമ്പിൽ നിന്നും ഡ്യൂട്ടി ലൊക്കേഷനിലേക്ക് പോകുന്നതിനിടെ ആദർശ് സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീണായിരുന്നു അപകടം.   



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories