Share this Article
image
മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നിന്ന് ഉപരി പഠനത്തിന് ആദ്യ സംഘം തിരുവനന്തപുരത്ത് എത്തി
students from mundakai

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നിന്ന് ഉപരി പഠനത്തിന് ആദ്യ സംഘം തിരുവനന്തപുരത്ത് എത്തി.  13 കുട്ടികളാണുള്ളത് ആദ്യസംഘത്തിലുളളത്. നെയ്യറ്റിന്‍കര നഗരസഭയും നിംസ് മെഡിസിറ്റിയും ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു.

ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് അതിജീവനത്തിന്റെ പാതയിലാണ് മുണ്ടക്കൈ, ചൂരല്‍മല മേഖല. അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി 13 കുട്ടികളാണ് ഉപരി പഠനനത്തിനായി തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ എത്തിയത്.

ദുരന്തമേഖലയുടെ അതിജീവനത്തിന് കരുത്തേകി നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലയും നിംസ് മെഡിസിറ്റിയും ഏര്‍പ്പെടുത്തിയ സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലാണ് കുട്ടികള്‍ക്ക് ഉപരിപഠനം സാധ്യമാക്കുന്നത്. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലല്‍ വയനാട്ടില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളെ വൃക്ഷ തൈ നല്‍കി സ്വീകരിച്ചു.

നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ രാജ് മോഹനന്‍, നിംസ് മെഡിസിറ്റി എം.ഡി യും നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ എം.എസ് ഫൈസല്‍ ഖാന്‍ തുടങ്ങിയവര്‍ സ്വീകരണത്തില് പങ്കെടുത്തു.

സര്‍വകലാശാലയില്‍ നടക്കുന്ന പ്രവേശനോത്സവം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംഷീര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് ക്ഷീരവികസന മന്ത്രി ടി. മനോ തങ്കരാജ്, മുന്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories