ഉത്പാദനം കുറഞ്ഞതോടെ കൊക്കോ വില വീണ്ടും ഉയരുന്നു. ചിങ്ങ മാസത്തിലെ മഴ തന്നെയാണ് ഇത്തവണ കൊക്കോയുടെ വില്ലനായി മാറിയത്.
കൊക്കോ വിലയില്‍ വീണ്ടും കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരുള്ളത്.ഉത്പാദനത്തില്‍ വന്നിട്ടുള്ള കുറവാണ് കര്‍ഷകരുടെ പ്രതീക്ഷക്കടിസ്ഥാനം.വിപണിയിലേക്ക് ഇനിയും വേണ്ട വിധം ഉത്പന്നം എത്തിതുടങ്ങിയിട്ടില്ല.
ചിങ്ങ മാസത്തിലെ മഴ തന്നെയാണ് ഇത്തവണ കൊക്കോയുടെ വില്ലനായി മാറിയത്. ശക്തമായ മഴയില്‍ ഒട്ടുമിക്ക തോട്ടങ്ങളിലും വ്യാപകമായി പൂക്കള്‍ കൊഴിഞ്ഞത് ഉല്‍പാദനത്തില്‍ കുറവു വരുത്തിയതായി കര്‍ഷകര്‍ പറയുന്നു.
പൂക്കള്‍ കൊഴിഞ്ഞതോടെ കൊക്കോ മരങ്ങളില്‍ കായ പിടുത്തം തീരെ കുറഞ്ഞു.കൊക്കോ ഉല്‍പാദനത്തില്‍ ഇടിവ് സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ് ചെറുകിട ചോക്ലേറ്റ് വ്യവസായികള്‍ നേരത്തെ ചരക്ക് സംഭരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ഉത്പാദനം ഇടിഞ്ഞതോടെ മാസങ്ങള്‍ക്ക് മുമ്പ് കൊക്കോ വില ആയിരം കടന്നിരുന്നു.പിന്നീടത് ക്രമേണ കുറഞ്ഞ് അഞ്ഞൂറിലും താഴെ എത്തി.വിപണിയിലേക്ക് ഉത്പന്നം എത്തുന്നതില്‍ വലിയ കുറവ് വന്നതോടെ കൊക്കോ വില പതിയെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
മുമ്പ് കര്‍ഷകര്‍ കൂടുതലായി കൊക്കോ പരിപ്പ് പച്ചക്ക് നല്‍കുന്ന പ്രവണതായായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ കര്‍ഷകര്‍ കൂടുതലായി കൊക്കോ പരിപ്പ് ഉണക്കിയാണ് നല്‍കിയത്. ഉണങ്ങിയ പരിപ്പിന് മാത്രമല്ല, പച്ച പരിപ്പിനും പോയ സീസണില്‍ മെച്ചപ്പെട്ട വില ലഭിച്ചിരുന്നു.