Share this Article
ആലപ്പുഴയില്‍പക്ഷിപ്പനി; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാഭരണകൂടം
Bird flu in Alappuzha; The district administration has issued a warning

ആലപ്പുഴയില്‍ തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാഭരണകൂടം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.

ആലപ്പുഴയില്‍ കൂടുതല്‍ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി വ്യാപിച്ചത്.

പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളില്‍ നിന്ന് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിലെ കള്ളിങ് നാളെ നടക്കും. 6,069 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്. എന്നാല്‍ രോഗം ബാധിച്ച കാക്കകളെ എന്ത് ചെയ്യുമെന്നതില്‍ വ്യക്തതയില്ല. കൊച്ചിയില്‍ നിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ആദ്യഘട്ടത്തില്‍ കള്ളിങ് നടത്തിയ ജീവനക്കാരില്‍ ഭൂരിഭാഗവും ക്വാറന്റീനില്‍ ആയത് മൃഗസംരക്ഷണ വകുപ്പിന്റെ ജോലികളെയും ബാധിച്ചിട്ടുണ്ട്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories