Share this Article
യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവം; 4 പേര്‍ അറസ്റ്റില്‍
a young man was surrounded and beaten up by a group of youths in the middle of the road; 4 people were arrested

തൃശൂര്‍  മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശികളായ ആദിത്യന്‍, അതുല്‍കൃഷ്ണ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മര്‍ദ്ദനമേറ്റത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാള്‍ വാങ്ങിയിരുന്നു. തിരികെ കിട്ടാതായതോടെ മൊബൈല്‍ ഹെഡ് സെറ്റ് എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories