Share this Article
image
മാങ്കുളം വിരിഞ്ഞപാറ മേഖലയില്‍ കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി പ്രദേശവാസികള്‍

Residents of Mankulam Virinjapara area are struggling due to forest disturbance

ഇടുക്കി മാങ്കുളം വിരിഞ്ഞപാറ മേഖലയില്‍ കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി പ്രദേശവാസികള്‍.സ്ഥിരമായി ജനവാസമേഖലയില്‍ എത്തുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്.

മാങ്കുളം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണ് വിരിഞ്ഞപാറ. കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ കാട്ടാന ശല്യം അതിരൂക്ഷമാണ്.പ്രദേശത്ത് നിരവധിയായ കര്‍ഷകര്‍ താമസിച്ച് വരുന്നു.

കാടിറങ്ങുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് പ്രദേശത്ത് വരുത്തുന്നത്. കൂട്ടമായാണ് കാട്ടാനകള്‍ ജനവാസമേഖലയിലേക്കെത്തുന്നതെന്നും വീടുകള്‍ക്കരികില്‍ വരെയെത്തുന്ന കാട്ടാനകളെ ഭയന്നാണ് തങ്ങള്‍ കഴിഞ്ഞ് കൂടുന്നതെന്നും പ്രദേശവാസിയായ ഷിജു പോള്‍ പറഞ്ഞു.

ഇതിനോടകം നിരവധിയായ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ എത്തി കാട്ടാനകള്‍ വാഴയും ഏലവും അടക്കമുള്ള കൃഷിവിളകള്‍ നശിപ്പിച്ചു കഴിഞ്ഞു. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചിട്ടുള്ളത്. ഒരു കൃഷിയിടമൊഴിയുമ്പോള്‍ മറ്റൊരു കൃഷിയിടമെന്ന രീതിയില്‍ കാട്ടാനകള്‍ സ്വരൈ്യവിഹാരം നടത്തുകയാണ്.

രാത്രികാലത്ത് ആളുകള്‍ ഭയപ്പാടോടെയാണ് പുറത്തിറങ്ങുന്നത്.വീടുകള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടായാല്‍ അത് വലിയ അപകടത്തിന് ഇടവരുത്തും.വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് സ്ഥാപിച്ച വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് കാട്ടാന ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ കാട്ടാന ശല്യം കുറക്കാമെന്നും കര്‍ഷകര്‍ പറഞ്ഞു.ഉണ്ടായ നഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories