Share this Article
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിമായി പീഡിപ്പിച്ച കേസില്‍ 2 പേർ അറസ്റ്റിൽ
Defendants

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിമായി പീഡിപ്പിച്ച രണ്ടു പോക്സോ കേസുകളിലെ പ്രതികളെ തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.

കൂർക്കഞ്ചേരി പാണഞ്ചേരിലൈൻ ദേശത്ത് തറയിൽ വീട്ടിൽ 21 വയസ്സുള്ള  അജ്മൽ, അവിണിശ്ശേരി സ്വദേശി കുളങ്ങര വീട്ടിൽ 20 വയസ്സുള്ള  ആൽബർട്ട്  എന്നിവരാണ് അറസ്റ്റിൽ ആയത്..

തൃശൂർ  ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് റെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ആൽബർട്ടിന് നെടുപുഴ, പുതുക്കാട്, തൃശൂർ ഈസ്റ്റ് എന്നീ  സ്റ്റേഷനുകളിലായി നാലോളം കേസുകളുണ്ട്.  അജ്മലിന് ടൌൺ  വെസ്റ്റ്  സ്റ്റേഷൻ, നെടുപുഴ  സ്റ്റേഷൻ എന്നിവിടങ്ങളിലായി രണ്ടുകേസുകളും നിലവിലുണ്ട്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിജോ എം ജെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ദുർഗ്ഗാ ലക്ഷ്മി, ജയലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ ഹരിഷ് ദീപക് എന്നിവരാണ് ഉണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories