പത്തനംതിട്ടയിലെ ഗവണ്‍മെന്റ് നഴ്‌സിംങ്ങ് കോളേജിന് ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലെന്ന് വ്യക്തമായതോടെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി നേഴ്‌സിങ് ഫലം കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല തടഞ്ഞുവച്ചു.വശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ കോളേജ് തുടങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ 60 ഓളം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്
യാതൊരു സൗകര്യവും ഇല്ലാതെയാണ് പത്തനംതിട്ട നഗരത്തില്‍ കാതോലിക്കേറ്റ് കോളേജ് ജംഗ്ഷനിലെ വാടക കെട്ടിടത്തില്‍ എട്ടുമാസം മുന്‍പ് തുടങ്ങിയ സര്‍ക്കാര്‍ നേഴ്‌സിങ് കോളേജിന്റെ പ്രവര്‍ത്തനം. മതിയായ അധ്യാപകരോ ലാബോ കോളേജ് ബസോ ഇവിടെ ഇല്ല.
നിന്നുതിരിയാന്‍ ഇടമില്ലാത്ത മുറികള്‍. കെട്ടിടത്തിന് മുന്നിലൂടെ സദാസമയവും വാഹനങ്ങള്‍ പോകുന്നതിന്റെ ഒച്ചയും ബഹളവും കാരണം ക്ലാസ്സില്‍ ഇരിക്കാന്‍ പോലും ആവാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. പരാതിപ്പെടുന്ന വിദ്യാര്‍ത്ഥികളെ അധികൃതര്‍ ഭീഷണിപ്പെടുത്തുവെന്നും പരാതി ഉണ്ട്.
രണ്ടര ഏക്കറില്‍ ക്യാമ്പസ് വേണമെന്നിരിക്കെയാണ് പത്തനംതിട്ട നഗരത്തിന്റെ ഒത്ത നടുക്ക് റോഡ് വക്കില്‍ വാടക കെട്ടിടത്തില്‍ നേഴ്‌സിങ് കോളേജ് എന്ന ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കുന്നത്.ഇനിയും വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍ ആക്കി മുന്‍പോട്ടു പോകാനാണ് തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് കെ എസ് യു സംസ്ഥാന കണ്‍വീനര്‍ ആഘോഷ് സുരേഷ് പറഞ്ഞു
കോളേജിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇ-ഗ്രാന്‍ഡ് ഉള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത വര്‍ഷത്തെ പ്രവേശത്തിലും ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും '