Share this Article
image
തൃശ്ശൂരില്‍ യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച് വന്‍ സ്വര്‍ണ്ണ കവര്‍ച്ച
Huge gold heist in Thrissur by impaling youth.

തൃശ്ശൂരിൽ യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച് വൻ  സ്വർണ്ണ കവർച്ച..650 ഗ്രാം സ്വർണാഭരണങ്ങൾ  കവർന്നു.. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു..

ആലുവ സ്വദേശികളായ ഷമീർ, ബാസിൽ ഷെഹീദ്  എന്നിവർക്കാണ് കുത്തേറ്റത്. തിരുവനന്തപുരം സ്വദേശികളായ നാലംഗ  സംഘമാണ് ഇരുവരെയും ആക്രമിച്ചത്. അക്രമി സംഘത്തിലെ  ഒരാളെ നാട്ടുകാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രഞ്ജിത്താണ് തൃശ്ശൂർ ഈസ്റ്റ്  പൊലീസിന്റെ കസ്റ്റഡിയിലുള്ളത്..ഇന്നലെ വൈകുന്നേരം 6:00 മണിയോടെയായിരുന്നു സംഭവം. 

ആഭരണങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞു   തൃശ്ശൂർ വെളിയന്നൂരിലെ  ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ആക്രമണം.. സ്വർണ്ണവുമായി എത്തിയ  ഇരുവരെയും സംഘം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണാഭരണങ്ങൾ അടങ്ങിയ  ബാഗുമായി കടന്നു കളയുകയായിരുന്നു. ഇതിനിടെയാണ്  രഞ്ജിത്തിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന  ആളുകൾ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

അതിനിടെ   ആക്രമണത്തിന്റെ  സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ സ്വദേശി അസ്കർ സഫിൻ  എന്നയാളുടെ  ആണ് സ്വർണാഭരണങ്ങൾ. ഇയാളുടെ ജീവനക്കാരാണ് സ്വർണ്ണവുമായി എത്തിയ  ഷമീർ, ബാസിൽ ഷഹീദ്  എന്നിവർ. പരിക്കേറ്റ ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാസിൽ ഷഹീദിന്റെ പുറത്തും , ഷമീറിന്റെ  വലതു തോളിലുമാണ് കുത്തേറ്റത്. ബന്ധുക്കളായ ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂർ നഗരത്തിലെ വെളിയന്നൂരിലെ 'നിയറെസ്റ് റൂം' എന്ന ലോഡ്ജിൽ വച്ചായിരുന്നു ആക്രമണം.  അതേസമയം സ്വർണ്ണവുമായി  രക്ഷപ്പെട്ട മൂന്നുപേർക്കായി തൃശ്ശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories