Share this Article
'പുഴയില്‍ നിന്ന് ലഭിച്ചത് സ്വര്‍ണകോടാലിയല്ല ഐ ഫോണ്‍'
The iPhone was handed over to the owner

കോഴിക്കോട് പുല്ലൂരാംപാറയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ലഭിച്ചത് ഐഫോണ്‍ ഉടമസ്ഥന് കൈമാറി മുക്കം സ്വദേശികള്‍.

തിരുവമ്പാടി പൊന്നാങ്കയം സ്വദേശി ആകാശിന്റെ ഐ ഫോണാണ് മുക്കം സ്വദേശികളായ ഫൈസലിനും കൂട്ടുകാര്‍ക്കും ലഭിച്ചത്. 

നാല് ദിവസം പുഴയില്‍ കിടന്നതിന് ശേഷമാണ് എണ്‍പതിനായിരം രൂപ വില വരുന്ന ഐ ഫോണ്‍ 14 മുക്കം കുറ്റിപ്പാല സ്വദേശി ഫൈസലും കൂട്ടുകാരും പുല്ലൂരാംപാറ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചത്.

ഫോണ്‍ ക്ലീന്‍ ചെയ്യ്ത് സിം എടുത്ത് നടത്തിയ പരിശോധനയിലാണ് ഫോണിന്റെ ഉടമ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി ആകാശാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ആകാശിനെ ബന്ധപ്പെടുകയും ഫോണ്‍ ആകാശിന്റേത് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്ത ഫൈസലും കൂട്ടുകാരും ഫോണ്‍ മുക്കം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പോലീസിന്റെ സാനിധ്യത്തില്‍ ആകാശിന് കൈമാറുകയുമായിരുന്നു.

തന്റെ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ആകാശിന് തന്റെ ഫോണ്‍ നഷ്ടമായത്. ഫോണില്‍ പലതവണ വിളിച്ചുനോക്കിയെങ്കിലും ആരും എടുക്കാത്തതിനെതുടര്‍ന്ന് ആകാശ് തിരുവമ്പാടി പോലീസില്‍ പരാതി നല്‍കി.

ഇതിനിടെയാണ് തന്റെ ഫോണ്‍ പുഴയില്‍ നിന്നും കിട്ടിയെന്ന വിവരം ആകാശ് അറിയുന്നത്. നഷ്ടപ്പെട്ട ഫോണ്‍ ഉടമസ്ഥനെ ഏല്‍പ്പിച്ച യുവാക്കളുടെ മാതൃകാപരമായ പ്രവൃത്തിയെ മുക്കം പൊലീസ് അഭിനന്ദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories