ദക്ഷിണേന്ത്യയിലെ എറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാന്റ് എക്‌സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന് കൊച്ചിയില്‍ തുടക്കമായി.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള കെ.ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ത്താ വിനിമയ രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വരുമ്പോള്‍ ഇത്തരം മേളകളും സെമിനാറുകളും ആവശ്യമാണെന്നും മാറ്റങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കേബിള്‍ മെഗാ ഫെസ്റ്റിന് സാധിക്കുമെന്നും കെ.ജെ മാക്‌സി എംഎല്‍എ പറഞ്ഞു.
സിഒഎ ജനറല്‍ സെക്രട്ടറി പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍, ബിബിസി സൗത്ത് ഏഷ്യ ഡിസ്ട്രിബൂഷന്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് എന്നിവര്‍ മുഖ്യതിഥികളായി. സിഒഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചടങ്ങില്‍ മെഗാ കേബിള്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ കെ.വി രാജന്‍ സ്വാഗതം ആശംസിച്ചു. കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍.ഇ ഹരികുമാര്‍ നന്ദി രേഖപ്പെടുത്തി. ള്ളടക്കം, സാങ്കേതികവിദ്യ, വിപണനം തുടങ്ങിയ മേഖലകളിലെ പുതിയ പ്രവണതകള്‍ വ്യക്തമാക്കുന്ന വിവിധ സെമിനാറുകളും മേളയില്‍ സംഘടിപ്പിച്ചു. പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനികളും ടെക്നോളജി പ്രൊവൈഡര്‍മാരും ട്രേഡര്‍മാരും പുതിയ സാങ്കേതിക വിദ്യകളും ഉല്പന്നങ്ങളും അവതരിപ്പിക്കുന്ന എക്‌സിബിഷന്‍ നവംബര്‍ 23ന് സമാപിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മാധ്യമങ്ങളുടെ ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെനിനാര്‍ മേളയുടെ ആകര്‍ഷണങ്ങളിലൊന്നാകും.മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, എഐ ട്രെയിനറും സ്റ്റോറി ടെല്ലറുമായ വരുണ്‍ രമേശ്, മനോരമ ന്യൂസ് ഔട്ട്പുട്ട് എഡിറ്റര്‍ ജയമോഹന്‍, കേരളവിഷന്‍ ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ എംഎസ് ബനേഷ്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേബിള്‍ ഓപ്പറേറ്റേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍ സ്വാഗതവും കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി പി.എസ് കൃതജ്ഞതയും അറിയിക്കും.
മേളയുടെ രണ്ടാംദിവസമായ വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നിന് ബ്രോഡ്കാസ്റ്റിങ് കമ്പനികളുടെ ലയനവും അനന്തര ഫലങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായര്‍, എന്‍ എക്‌സ് ടി ഡിജിറ്റല്‍ സിഒഒ എന്‍കെ റൗസ്, ടൈംസ് നൗ സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ടിസിസിഎല്‍ ആന്‍ഡ് ന്യൂസ് മലയാളം ചെയര്‍മാന്‍ ഷക്കീലന്‍, കെസിസിഎല്‍ ആന്‍ഡ് കെവിബിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പിപി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.കെസിസിഎല്‍ ആന്‍ഡ് കെവിബിഎല്‍ സിഒഒ പത്മകുമാര്‍ മോഡറേറ്ററാവുന്ന സെമിനാറില്‍ കെസിസിഎല്‍ ആന്‍ഡ് കെവിബിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ സ്വാഗതവും സിഒഎ സെക്രട്ടറി ജ്യോതികുമാര്‍ കൃതജ്ഞതയും അറിയിക്കും.
മൂന്നാം ദിവസമായ ശനിയാഴ്ച കേബിള്‍ ചാനല്‍ ക്ലസ്റ്റര്‍ ആന്റ് ഡിജിറ്റല്‍ മീഡിയ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ സി.എസ് വെങ്കിടേശ്വരന്‍ ദ ക്യൂ എഡിറ്റര്‍ മനീഷ് നാരായണന്‍ ,ബ്രിഡ്ജിങ്ങ് ഡോട്ട് മീഡിയ സൊല്യൂഷന്‍ സിഇഒ പ്രബോദ് പിജി ,ന്യൂസ് മലയാളം സോഷ്യല്‍ മീഡിയ മാനേജര്‍ പി.വിവേക് സിഒഎ വൈസ് പ്രസിഡന്റ് എം രാജ്‌മോഹന്‍ എന്നിവര്‍ പങ്കെടുക്കും.കേരളവിഷന്‍ ന്യൂസ് മാനേജിങ് ഡയറക്ടര്‍ പ്രജിഷ് അച്ചാന്‍ണ്ടി സ്വാഗതവും കേരളവിഷന്‍ ന്യൂസ് ഡയറക്ടര്‍ രജനീഷ് കൃതജ്ഞതയും അറിയിക്കും.