ഇടുക്കി അടിമാലിയില്‍ കെട്ടിടത്തില്‍ കയറിക്കൂടിയ മൂര്‍ഖനെ പിടികൂടി. ആറടിയോളം നീളം വരുന്ന മൂര്‍ഖനെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ പ്ലാംബ്ല വനത്തിലെ ഓഡിറ്റ് വണ്‍ മേഖലയില്‍ തുറന്നുവിട്ടു.
അടിമാലി ടൗണില്‍ ബസ് സ്റ്റാൻഡ് ജംഗ്ഷന്‍ ഭാഗത്തുള്ള ബഹുനിലകെട്ടിടത്തിനുള്ളിലായിരുന്നു മൂര്‍ഖന്‍ പാമ്പ് കയറി കൂടിയത്.കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു പാമ്പിനെ കണ്ടത്.പാമ്പിനെ മുറിക്കുള്ളില്‍ കണ്ടതോടെ വിവരം വനംവകുപ്പിനെ അറിയിച്ചു.
തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് റെയിഞ്ച് സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗം കെ ബുള്‍ബേന്ദ്രനും മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷനിലെ ഗാഡുമാരുമെത്തി കെട്ടിടത്തിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.
ആറ് വയസ്സോളം പ്രായം വരുന്ന ആറടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയതെന്ന് സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗം പറഞ്ഞു.പിടികൂടിയ പാമ്പിനെ പ്ലാംബ്ല വനത്തിലെ ഓഡിറ്റ് വണ്‍ മേഖലയില്‍ തുറന്നുവിട്ടു.