Share this Article
പത്തനംതിട്ട റാന്നിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ;യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

A private bus and a scooter collided in Pathanamthitta Ranni; the passenger miraculously escaped

പത്തനംതിട്ട റാന്നിയിൽ സ്വകാര്യ ബസും സ്കൂട്ടർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുനാട് അത്തിക്കയം റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പെരുനാട് കെ.എസ്.ഇ.ബി ഓഫീസിലെ ഓവർസിയർ രാജേന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്.

രാജേന്ദ്രന്റെ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് പെരുനാട് കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടർ ബസ്സിൽ ഇടിക്കും മുമ്പ് എടുത്തു ചാടിയത് കൊണ്ട് മാത്രമാണ് രാജേന്ദ്രൻ രക്ഷപെട്ടത്.

വീഴ്ചയിൽ കാൽമുട്ടുകൾക്കും കൈക്കും നേരിയ പരിക്കുകളുണ്ട്. സ്കൂട്ടർ ഏതാണ്ട് പൂർണ്ണമായി ബസ്സിനടിയിലകപ്പെട്ടു. ജോലി സംബന്ധമായി നാറാണംമൂഴി കോലിഞ്ചിയിൽ എസ്റ്റിമേറ്റ് എടുത്തു തിരികെ പെരുനാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ രാജേന്ദ്രൻ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories