Share this Article
കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി പിടിയിൽ
വെബ് ടീം
posted on 30-10-2024
1 min read
KARIPUR FAKE THREAT

കോഴിക്കോട്: ഇ മെയിൽ വഴി  കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പൊലീസ് പിടിയിലായി. പാലക്കാട്  അനങ്ങനാടി  സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ അറേബ്യ വിമാനത്തിന് ബോംബു ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് വിമാനത്താവളത്തിലേക്ക് ഇമെയിൽ സന്ദേശമയച്ചത്.

തിങ്കളാഴ്ച്ച എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വിദേശത്തേക്ക് പോകാൻ താൽപര്യമില്ലാതിരുന്നതിനാലാണ് താൻ യാത്ര ചെയ്യേണ്ട വിമാനത്തിന് ബോബു ഭീഷണിയുണ്ടെന്ന് സന്ദേശമയച്ചതെന്നാണ് മുഹമ്മദ് ഇജാസ് പൊലീസിനു നൽകിയിട്ടുള്ള മൊഴി. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories