കോട്ടയം: അതിരമ്പുഴ സെന്റ് ആലോഷ്യസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അതുൽ കൃഷ്ണ - ശാരീരിക പരിമിതികളെ ചിരിച്ചുകൊണ്ട് നേരിടുന്ന ഈ കൗമാരക്കാരൻ്റെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരമുണ്ട്. ജന്മനാ കാലിനു ബാധിച്ച വൈകല്യത്തെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് കഴിഞ്ഞ മൂന്നു കൊല്ലമായി അതുൽ ബാഡ്മിൻ്റൺ പരിശീലിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ബാഡ്മിന്റൺ പരിശീലനം നടത്തുന്നുണ്ട്. കോർട്ടിൽ കളിക്കാനിറങ്ങുമ്പോൾ ഞാൻ മറ്റെല്ലാം മറക്കും - അതുലിൻ്റെ വാക്കുകളിൽ ആത്മവിശ്വാസം.
അതുലിന്റെ അച്ഛൻ രതീഷ് ഓട്ടോ ഡ്രൈവറാണ്. "എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നതും പിന്തുണയ്ക്കുന്നതും അച്ഛനാണ്," കുഞ്ഞ് താരം പറയുന്നു. കുവൈറ്റിൽ നഴ്സ് ആയി ജോലി ചെയ്യുന്ന അമ്മ മായയും അകലങ്ങളിലിരുന്നു അതുലിൻ്റെ വിജയങ്ങൾക്ക് പിന്തുണയേകുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയും എൽ. കെ.ജി യിൽ പഠിക്കുന്ന അനിയനും അതുലിനുണ്ട്.
ബാഡ്മിന്റണിനൊപ്പം ഫുട്ബോളും നൃത്തവുമെല്ലാം അതുലിൻ്റെ ഇഷ്ടങ്ങൾ തന്നെ