Share this Article
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 50 കവിഞ്ഞു
Wayanad landslide death toll exceeds 50

മുണ്ടക്കൈ, അട്ടമല, ചൂരല്‍മല ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു.മരണസംഖ്യ 50 കവിഞ്ഞു. 74 ഓളം പേരെ രക്ഷപ്പെടുത്തി.മലപ്പുറത്ത് ഒഴുകിയെത്തിയത് 20 മൃതദേഹങ്ങള്‍. മേപ്പാടി ചൂരല്‍മല ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ 700 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

300 കുടുംബങ്ങളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്.  അതേസമയം, പുഴയില്‍ ചെളിയില്‍ പുതഞ്ഞയാളെ രക്ഷപ്പെടുത്തി. കാലാവസ്ഥ ദുഷ്‌കരമായ സാഹചര്യത്തില്‍ കോയമ്പത്തൂരില്‍ നിന്നുള്ള ഹെലികോപ്റ്ററുകള്‍ തിരിച്ചുപോയി. ഏഴിമലയില്‍ നിന്ന് നാവിക സംഘം എത്തും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories