ആലപ്പുഴ മാന്നാറില്‍ വൈദ്യുതി പോസ്റ്റില്‍ തീപിടിച്ചു. മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷന്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. വൈദ്യുതി പോസ്റ്റില്‍ ഉണ്ടായിരുന്ന കേബിളുകളിലാണ് തീ പടര്‍ന്നത്. സംഭവം അറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു.
വൈദ്യുതി ലൈന്‍ ഷോര്‍ട്ടായി വീണ തിപ്പൊരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സംശയം. കെ. ഫോണ്‍, ബി.എസ്.എന്‍.എല്‍, ഉള്‍പ്പടെയുള്ള നിരവധി കമ്പനികളുടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ കത്തി നശിച്ചു. മാവേലിക്കരയില്‍ നിന്ന് അഗ്‌നിശമന സേനയെത്തി തീയണച്ച് അപകടം ഒഴിവാക്കി.