മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല. കമ്പ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇയാളുടെ കൈക്ക് പരിക്കുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചികിത്സ ലഭ്യമാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. പെട്രോളുപയോഗിച്ചാണ് ഇയാൾ പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതനായാണ് മുജീബ് റഹ്‌മാന്‍ പഞ്ചായത്ത് ഓഫീസിന് നേരേ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മുജീബ് റഹ്മാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.