മെഴുകുതിരി കച്ചവടം നടത്തി വൈറലായ 11 വയസ്സുകാരിക്ക് ബോച്ചേ ടീ ഫ്രാഞ്ചൈസി സൗജന്യമായി നൽകി ബോബി ചെമ്മണ്ണൂർ.കൊല്ലം ഇരവിപുരം സ്വദേശി സാന്ദ്ര മരിയയ്ക്കാണ് ബോചെ ടീയുടെ ഫ്രാഞ്ചൈസി ലഭിച്ചത്.
സ്വന്തം ചേച്ചിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനായാണ് പതിനൊന്നുകാരി സാന്ദ്ര മെഴുകുതിരി കച്ചവടത്തിന് ഇറങ്ങിയത്. ഇത് വൈറൽ ആയതോടെയാണ് കുടുംബത്തിന് ആശ്വാസമായി ബോചെയെത്തിയത്.
കൊല്ലം ഇരവിപുരം സ്വദേശിയായ സാന്ദ്ര മരിയയ്ക്ക് boCHE partner' ബ്രാൻഡിൽ ഫ്രാഞ്ചൈസിയും boCHE ടീ സ്‌റ്റോക്ക് സൗജന്യമായി നൽകി ഫ്രാഞ്ചൈസി യുടെ ഉദ്ഘാടനവും ബോച്ചെ നിർവഹിച്ചു.
കൂടാതെ സാന്ദ്രയുടെ ചേച്ചിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്നും ബോചെ കുടുംബത്തിന് ഉറപ്പ് നൽകി. ബോച്ച് ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സാന്ദ്രയ്ക്ക് സൗജന്യമായി ഫ്രാഞ്ചൈസി നൽകിയത്.
40 രൂപയാണ് ഒരു ബോചെ ടീ പാക്കറ്റിൻ്റെ വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേർക്ക് 25000 രൂപ വരെയുള്ള ക്യാഷ് പ്രൈസുകളും ലഭിക്കും.
ബമ്പർ പ്രൈസ് 25 കോടി രൂപയാണ്. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങൾ ബോചെ ടീ യുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ലഭ്യമാക്കും.