Share this Article
കൊച്ചിയില്‍ യുവാവ് ബാർ ഹോട്ടലിന്റെ 11-ാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി
വെബ് ടീം
posted on 15-07-2024
1 min read
young-man-committed-suicide-by-jumping-from-bar-hotel

കൊച്ചി: നഗരമധ്യത്തില്‍ ബാർ ഹോട്ടല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിലെ 11-ാംനിലയില്‍നിന്ന് ചാടി ആത്മഹത്യചെയ്തത്. യുവാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണമെന്താണെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടില്ല.

രാവിലെ ഹോട്ടലിലെത്തിയ യുവാവ് നേരേ റൂഫ് ടോപ്പിലേക്ക് പോയെന്നാണ് വിവരം. ഇവിടെനിന്നാണ് താഴേക്ക് ചാടിയത്. ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് യുവാവ് വീണത്. മാരകമായി പരിക്കേറ്റ യുവാവിനെ ഉടന്‍തന്നെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കെട്ടിടത്തിന്‍റെ താഴെയുള്ള ഗേറ്റിലിടിച്ച് ശരീരം രണ്ടായി മുറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. 'എല്ലാ നല്ലകാര്യങ്ങള്‍ക്കും അവസാനമുണ്ട്, എന്റെ നല്ലകാര്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയില്‍ അടക്കണം', എന്നാണ് ഇയാളുടെകുറിപ്പിലുണ്ടായിരുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories