Share this Article
കേരളവിഷന്റെ കൊല്ലം ജില്ലാ സൗത്ത് വോയിസ് കണ്‍ട്രോള്‍ റൂമിന്റെയും,സൗത്ത് വിഷന്റെയും ഉദ്ഘാടനം നടന്നു
 new South Voice Control Room and South Vision in Kollam district were officially opened

കേരളവിഷന്റെ കൊല്ലം ജില്ലാ ഡിസ്ട്രിബ്യൂഷനായ സൗത്ത് വോയിസ് കണ്‍ട്രോള്‍ റൂമിന്റെയും ജില്ല ചാനലായ സൗത്ത് വിഷന്റെയും ഉദ്ഘാടനം കുണ്ടറ ഇളമ്പള്ളൂര്‍ ദേവസ്വം ട്രസ്റ്റ് ബില്‍ഡിങ്ങില്‍ നടന്നു.

ഉദ്ഘാടനത്തോടൊപ്പം ചാനല്‍ പ്രോഗ്രാമുകള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നതിനായുള്ള ഒടിടി സംവിധാനങ്ങളും നടപ്പിലാക്കി.

കെ.സി.സി.എല്‍ ചെയര്‍മാന്‍ ഗോവിന്ദന്‍, കേരളവിഷന്‍ സ്യൂസ് ചെയര്‍മാന്‍ പി.എസ് സിബി, സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. ജ്യോതികുമാര്‍, കെ സി സി എല്‍ ഡയറക്ടര്‍ ബിനു ഭരതന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. 

ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ മൂന്നര ലക്ഷത്തോളം ഉപഭോക്താക്കളെയും 15 ലക്ഷത്തോളം കാഴ്ചക്കാരെയും കേരളവിഷന്‍ ഇതുവരെ സ്വന്തമാക്കി.കണക്ടിവിറ്റിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

വിശ്വസ്തതയിലൂടെയും ആത്മാര്‍ത്ഥമായ സേവനം നല്‍കുന്നതിലൂടെയും ഏതൊരു സാധാരണക്കാരനും കണക്ടിവിറ്റി സാധ്യമാക്കുകയാണ് ഈ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സൗത്ത് വോയിസ് ചെയര്‍മാന്‍ കുര്യക്കോസ് വൈദ്യര്‍, മാനേജിങ് ഡയറക്ടര്‍ ബിനു ശിവദാസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനു.പി, സി.ഒ.എ കൊല്ലം ജില്ല പ്രസിഡന്റ് സുരേഷ് ബാബു, ജില്ലാ സെക്രട്ടറി നൗഷാദ്, കെ.സി.സി.എല്‍ ഡയറക്ടര്‍ അനില്‍ മണിമന്ദിരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജന്‍, സുരേഷ് കലയം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories