Share this Article
Union Budget
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 170 കടന്നു
Wayanad landslide death toll exceeds 170

നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 170 കടന്നു. ചാലിയാര്‍ പുഴയില്‍ നിന്ന് പത്ത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മുണ്ടക്കൈയില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കനത്ത ചെളിയില്‍ രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമാണ്.

സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും രക്ഷപ്രവര്‍ത്തനത്തിന് ഉണ്ട്. അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍. വ്യോമസനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും പുഴയിലും അടക്കമാണ് തെരച്ചില്‍. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. പാലത്തിന്റെ നിര്‍മാണം ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories